കുരങ്ങുകൾക്ക് തീറ്റ നൽകിയ സൗദി പൗരൻ 500 റിയാൽ പിഴ
ജിദ്ദ:ബബൂൺ ഇനത്തിൽ പെട്ട കുരങ്ങുകൾക്ക് തീറ്റ നൽകിയ സൗദി പൗരന് 500 റിയാൽ പിഴ ചുമത്തിയതായി നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ് അറിയിച്ചു. പരിസ്ഥിതി നിയമം ലംഘിച്ച് സൗദി പൗരൻ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിന്റെ ദൃശ്യങ്ങൾ നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പകർത്തുകയായിരുന്നു. കാർ നമ്പർ വഴി തിരിച്ചറിഞ്ഞാണ് സൗദി പൗരന് സെന്റർ പിഴ ചുമത്തിയത്. കറുത്ത നിറത്തിലുള്ള ലെക്സസ് ജീപ്പിലെത്തിയ സൗദി പൗരൻ ചുരം റോഡിൽ കുരങ്ങുകൾക്ക് ഭക്ഷണം എറിഞ്ഞുനൽകുകയായിരുന്നു. ഇത് […]