റിയാദ്- സൗദി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ സഹായത്തോടെ സ്ഥാപിച്ച പാകിസ്ഥാനിലെ ആസാദ് ജമ്മു ആന്‍ഡ് കാശ്മീര്‍ യൂണിവേഴ്‌സിറ്റിയുടെ കിംഗ് അബ്ദുല്ല കാമ്പസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഡി വഴി സൗദി അറേബ്യ നല്‍കിയ 90 മില്യണ്‍ ഡോളര്‍ ഗ്രാന്റ് വഴിയാണ് കിംഗ് അബ്ദുല്ല കാമ്പസ് യാഥാര്‍ഥ്യമായത്.ആസാദ് ജമ്മു & കശ്മീര്‍ പ്രസിഡന്റ് സുല്‍ത്താന്‍ മെഹ്മൂദ് ചൗധരിയുടെ സാന്നിധ്യത്തില്‍ എസ്എഫ്ഡിയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏഷ്യ ഓപ്പറേഷന്‍സ് ഡോ. സൗദ് ബിന്‍ അയ്ദ് അല്‍ഷമാരിയാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. […]