സൗദിയിൽ ലെവി റദ്ദാക്കി…
ഉത്തരവ് സ്വാഗതം ചെയ്തു വ്യവസായ മന്ത്രി
റിയാദ് : സൗദി അറേബ്യയിലെ വ്യാവസായ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി സ്ഥിരമായി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം രാജ്യത്തെ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. 2019 മുതൽ താൽക്കാലികമായി നൽകി വന്നിരുന്ന ഈ ഇളവ്, 2025 ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് ഇപ്പോൾ ശാശ്വതമാക്കാൻ തീരുമാനിച്ചത്. ഈ നീക്കം ഫാക്ടറികളിൽ അനാവശ്യ തൊഴിലാളികളുടെ വർധനവിന് കാരണമാകില്ലെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വ്യക്തമാക്കി. ഓരോ വ്യാവസായിക ലൈസൻസിനും ആവശ്യമായ യഥാർത്ഥ തൊഴിലാളികളുടെ എണ്ണവും ആധുനിക […]














