ഇഖാമയും ലൈസൻസും നഷ്ടപ്പെട്ടാൽ
ചോദ്യം: ഇഖാമയും ഇസ്തിമാറയും ഡ്രൈവിംഗ് ലൈസൻസും അടക്കമുള്ള പേഴ്‌സ് നഷ്ടപ്പെട്ടു. ഈ രേഖകൾ വേറെ ലഭിക്കുന്നതിന് എന്താണ് നടപടിക്രമങ്ങൾ? ഉത്തരം: ഇപ്പോൾ ജവാസാത്ത്, ട്രാഫിക് പോലീസ് വകുപ്പുകളുടെ നടപടിക്രമങ്ങളെല്ലാം അബ്ശിർ ഓൺലൈൻ വഴിയാണ്. സ്‌പോൺസറുടെ അബ്ശിർ വഴിയോ മുഖീം വഴിയോ ആണ് ഇഖാമക്ക് അപേക്ഷിക്കേണ്ടത്. ഡ്യൂപ്ലിക്കേറ്റ് ഇഖാമ ലഭിക്കുന്നതിന് ആയിരം റിയാൽ പിഴയായി അടയ്ക്കണം. ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുന്നതിനു മുമ്പ് എവിടെ വെച്ചാണോ നഷ്ടപ്പെട്ടത് അവിടത്തെ പോലീസ് സ്‌റ്റേഷനിലോ ജവാസാത്ത് ഓഫീസിലോ ഇഖാമ നഷ്ടപ്പെട്ട വിവരം അറിയിക്കണം. ബാങ്കിലെ […]