മദീനയില്നിന്ന് ദുബായി അടക്കം ആറു സ്ഥലങ്ങളിലേക്ക് ഫ്ളൈ നാസ് സര്വീസ്
മദീന : മധ്യപൗരസ്ത്യദേശത്തെ മുന്നിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് മദീന പ്രിന്സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില് ഏറ്റവും പുതിയ ഓപ്പറേഷന്സ് സെന്റര് തുറന്നു. ആദ്യ ഘട്ടത്തില് മദീന ഓപ്പറേഷന്സ് സെന്ററില് നിന്ന് ആറു പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ഫ്ളൈ നാസ് സര്വീസുകള്ക്ക് തുടക്കമിട്ടു. ദുബായ്, ഒമാന്, ഇസ്താംബൂള്, അങ്കാറ, അബഹ, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് മദീനയില് നിന്ന് ഫ്ളൈ നാസ് പുതുതായി സര്വീസുകള് ആരംഭിച്ചിരിക്കുന്നത്. നേരത്തെ മുതല് മദീനയില് നിന്ന് റിയാദ്, ജിദ്ദ, ദമാം, കയ്റോ എന്നിവിടങ്ങളിലേക്ക് […]