സൗദിയില്‍ വെന്‍ഡിംഗ് മെഷീനുകള്‍ വഴി സിഗരറ്റിനും എനര്‍ജി ഡ്രിങ്കിനും വിലക്ക്
ജിദ്ദ : വെന്‍ഡിംഗ് മെഷീനുകള്‍ വഴി പുകയില ഉല്‍പന്നങ്ങളും എനര്‍ജി ഡ്രിങ്കുകളും വില്‍ക്കുന്നത് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം വിലക്കുന്നു. വെന്‍ഡിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് തയാറാക്കിയ പുതിയ കരടു വ്യവസ്ഥകളിലാണ് പുകയില ഉല്‍പന്നങ്ങളുടെയും എനര്‍ജി ഡ്രിങ്കുകളുടെയും വില്‍പനക്കുള്ള വിലക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലിടങ്ങളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതും വിലക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി കരടു വ്യവസ്ഥകള്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.വെന്‍ഡിംഗ് മെഷീനുകളില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ സൗദിയിലെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതിയുള്ളവയായിരിക്കണമെന്നും കാലാവധിയുള്ളതായിരിക്കണമെന്നും കേടാകാത്തതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വെന്‍ഡിംഗ് […]