സ്‌പെഷ്യലിസ്റ്റ് ആശുപത്രിയടക്കം ജിസാനിൽ 37 ആരോഗ്യ പദ്ധതികൾ നാടിന് സമർപ്പിച്ചു
ജിസാൻ : ആരോഗ്യ മന്ത്രാലയം പ്രവിശ്യയിൽ പുതുതായി പൂർത്തിയാക്കിയ 37 ആരോഗ്യ പദ്ധതികൾ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിലിന്റെ സാന്നിധ്യത്തിൽ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ജിസാൻ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെ ആദ്യ ഘട്ടം, ഏതാനും പുതിയ ആശുപത്രികൾ, ഏതാനും ആശുപത്രി വികസന പദ്ധതികൾ, ഹെൽത്ത് സെന്റർ നവീകരണം എന്നിവ അടക്കമുള്ള പദ്ധതികളാണ് ഗവർണർ ഉദ്ഘാടനം ചെയ്തത്. ഇന്ററാക്ടീവ് കമ്മ്യൂണിക്കേഷൻ സെന്റർ, കിംഗ് ഫഹദ് ആശുപത്രി വികസനം, അബൂഅരീശ്, സ്വബ്‌യ, അൽമൗസിം, ബേശ് […]