റിയാദ് അല്ഗദീര് ഡിസ്ട്രിക്ടില് ഹരിതവത്കരണത്തിന് തുടക്കം
റിയാദ്: തലസ്ഥാന നഗരിയിലെ അല്ഗദീര് ഡിസ്ട്രിക്ടില് വൃക്ഷവല്ക്കരണ പദ്ധതിക്ക് തുടക്കമായതായി റിയാദ് ഗ്രീന് പ്രോഗ്രാം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി റിയാദില് വൃക്ഷവല്ക്കരണം നടപ്പാക്കുന്ന ആറാമത്തെ ഡിസ്ട്രിക്ട് ആണ് അല്ഗദീര്. അസീസിയ, അല്നസീം, അല്ജസീറ, അല്ഉറൈജാ, ഖുര്തുബ ഡിസ്ട്രിക്ടുകളിലാണ് ഇതിനു മുമ്പ് വൃക്ഷവല്ക്കരണത്തിന് തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയിലെ 120 ഡിസ്ട്രിക്ടുകളിലും വൃക്ഷവല്ക്കരണം നടപ്പാക്കാനാണ് പദ്ധതി.വൃക്ഷവല്ക്കരണ പദ്ധതിയുടെ ഭാഗമായി അല്ഗദീര് ഡിസ്ട്രിക്ടില് 46,500 ചെറുവൃക്ഷങ്ങളും വൃക്ഷത്തൈകളും നട്ടുവളര്ത്തും. ഡിസ്ട്രിക്ടില് ഏഴു പാര്ക്കുകളും നടപ്പാക്കും. കൂടാതെ ഇവിടുത്തെ നാലു സ്കൂളുകളിലും […]