ഖത്തറിൽ 70 ശതമാനം വാർഷിക വിദേശനിക്ഷേപ വളർച്ച രേഖപ്പെടുത്തി
ദോഹ:2019 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ 70 ശതമാനം വാർഷിക വിദേശ പ്രത്യക്ഷ നിക്ഷേപ (എഫ്.ഡി.ഐ) വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2022 ൽ ഖത്തർ 29.78 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിച്ചു. തൽഫലമായി വിവിധ മേഖലകളിലായി 13,972 തൊഴിലവസരങ്ങൾ ലഭിച്ചു. ഇത്തരം നേട്ടങ്ങൾ ഖത്തറിനെ 2023-ലെ എഫ്.ഡി.ഐ സ്റ്റാൻഡ്ഔട്ട് വാച്ച് ലിസ്റ്റിൽ ഒന്നാമതാക്കി. ഇത് രാജ്യത്തിന്റെ ആകർഷകമായ നിക്ഷേപ കേന്ദ്രമെന്ന പദവി ഉറപ്പിച്ചു. ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ആകർഷിക്കാനും ലോകോത്തര ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കാനും […]