സൗദിയിലേക്കുള്ള ഫാമിലി സന്ദർശക വിസകൾ റിജക്ടാകുന്ന കാരണം വ്യക്തമാക്കി മന്ത്രാലയം
റിയാദ്- ഈയിടെയായി സൗദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി നിരസിക്കപ്പെടുന്നുണ്ട്. ഇതിനുള്ള കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേർക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയിലായിരിക്കണമെന്ന നിര്‍ദേശത്തോടെയാണ് മന്ത്രാലയം തള്ളുന്നത്. എന്നാല്‍ അറബിയില്‍ നല്‍കുന്ന അപേക്ഷകള്‍ നിരസിക്കുന്നുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിനകം നിരവധി ഇംഗ്ലീഷ് അപേക്ഷകള്‍ തള്ളിയിട്ടുണ്ടെന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നാട്ടില്‍ നിന്ന് സന്ദര്‍ശന വിസയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന വ്യക്തികളുടെ പേരും പാസ്‌പോര്‍ട്ട് നമ്പറും മാത്രമാണ് ഇംഗ്ലീഷില്‍ നല്‍കേണ്ടത്. ബാക്കിയെല്ലാം അറബിയില്‍ നല്‍കണം. […]













