പ്രവാചക നഗരിയിൽ (മദീന) പുതിയ അടിപ്പാതയും മേൽപ്പാലവും തുറന്നു
മദീന : പ്രവാചക നഗരിയിൽ വാഹന ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമുള്ള പദ്ധതികളുടെ ഭാഗമായി മദീന നഗരസഭ പുതിയ അടിപ്പാതയും മേൽപാലവും വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. ഖാലിദ് ബിൻ അൽവലീദ് റോഡും കിംഗ് അബ്ദുല്ല റോഡും (സെക്കന്റ് റിംഗ് റോഡ്) സന്ധിക്കുന്ന ഇന്റർസെക്ഷനിലെ മേൽപാലവും ഖാലിദ് ബിൻ അൽവലീദ് റോഡും സുൽത്താന റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ അടിപ്പാതയുമാണ് ഉദ്ഘാടനം ചെയ്തത്. ഖാലിദ് ബിൻ അൽവലീദ് റോഡും കിംഗ് അബ്ദുല്ല റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ ഖാലിദ് ബിൻ അൽവലീദ് റോഡിനു […]














