ഫ്ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച
ജിദ്ദ – വിമാന കമ്പനിയായ ഫ്ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച. മൂന്നാം പാദത്തില്‍ 12 കോടിയിലേറെ റിയാല്‍ ലാഭം നേടി. വരുമാനം 6.2 ശതമാനം തോതില്‍ വര്‍ധിച്ചതും മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമതയും വിപുലീകരണ തന്ത്രത്തിന്റെ തുടര്‍ച്ചയും ഉയര്‍ന്ന ലാഭം കൈവരിക്കാന്‍ സഹായിച്ചു. മൂന്നാം പാദാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 68 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 59 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. 2025ന്റെ തുടക്കത്തിൽ 19 പുതിയ റൂട്ടുകളും […]














