പെട്രോളിതര കയറ്റുമതി 205 ബില്യൺ റിയാൽ
ജിദ്ദ : ഈ കൊല്ലം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസത്തിനിടെ സൗദി അറേബ്യ കയറ്റി അയച്ചത് 205.5 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എണ്ണയിതര കയറ്റുമതി 243.7 ബില്യൺ റിയാലായിരുന്നു. ഈ വർഷം പെട്രോളിതര കയറ്റുമതിയിൽ റീ-എക്സ്പോർട്ട് 22.3 ശതമാനമായി വർധിച്ചു. കഴിഞ്ഞ കൊല്ലം ഇത് 15.9 ശതമാനമായിരുന്നു. ഒമ്പതു മാസത്തിനിടെ പെട്രോളിതര കയറ്റുമതിയിൽ 45.8 ബില്യൺ റിയാൽ റീ-എക്സ്പോർട്ട് ആണ്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ […]