യു.എ.ഇയിൽ മോശമായ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം
ദുബൈ: അപകടകരവും കേടായതും ഹാനികരവുമായ ഉൽപന്നങ്ങൾ രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം. ആദ്യമായാണ് ഇത്തരമൊരു അവകാശം ഉപഭോക്താവിന് സാമ്പത്തിക മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കും ബന്ധപ്പെട്ടവർക്കുമാണ് ഇത്തരം അപേക്ഷ സമർപ്പിക്കാനുള്ള അവകാശം നൽകിയിരുന്നത്. സാമ്പത്തിക മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലോഗ് ഇൻ ചെയ്ത ശേഷം പിൻവലിക്കേണ്ട ഉൽപന്നത്തെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണം. പിന്നീട് സാധനം പിൻവലിച്ചാൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്യും.അപേക്ഷ സമർപ്പിക്കുന്നതിന് ഫീ അടക്കേണ്ടതില്ല. […]














