സൗദിയിൽ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ഒരു ലക്ഷം റിയാൽ പിഴ
ജിദ്ദ:ഫുട്ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ആരാധകന്റെ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗീകരിച്ച 2023-2024 കായിക സീസൺ അച്ചടക്ക നിയമാവലിയിലാണ് ഫുട്ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമാവലി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലവിൽവന്നു. മാധ്യമങ്ങളിലൂടെയോ സാമൂഹികമാധ്യമങ്ങളിലൂടെയോ പൊതുജന വികാരം ഇളക്കിവിടുന്നവർക്കും അധാർമിക പദപ്രയോഗങ്ങൾ […]