ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കൂടും
ദോഹ : ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കൂടും. നാളെ മുതൽ പ്രീമിയം പെട്രോൾ ലിറ്ററിന് 5 ദിർഹം വർധിച്ച് 1.95 റിയാലാകും. സൂപ്പർ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുമെന്നും ഖത്തർ എനർജി വ്യക്തമാക്കി. സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലും ഡീസൽ ലിറ്ററിന് 2.05 റിയാലുമാണ് നിലവിലെ വില.