സൗദിയിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ പിഴ
ജിദ്ദ:വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുന്നത് പെട്ടെന്ന് നിര്‍ത്തുമ്പോള്‍ അപകടങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഘടകമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.