സൗദിയിൽ അരിക്ക് വൻ ക്ഷാമം; ഹോട്ടലുകൾ പ്രതിസന്ധിയിൽ
ജിദ്ദ : സൗദിയിൽ അരിക്ക് വൻ ക്ഷാമം നേരിടുന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ബസുമതി അല്ലാത്ത മിക്ക അരികളും മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായ അവസ്ഥയാണ്. അതേസമയം, ലഭ്യമായ അരികൾക്ക് പൊള്ളുന്ന വിലയും. കേരളത്തിൽനിന്നുള്ള അരിക്കും ക്ഷാമം നേരിടുന്നുണ്ട്. ജീരകശാല, മട്ട അരികൾ മാർക്കറ്റിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായ മട്ടാണ്. പത്തു കിലോക്ക് 115 റിയാലുണ്ടായിരുന്ന ജീരകശാലക്ക് ഇപ്പോൾ കിട്ടുകയാണെങ്കിൽ തന്നെ 185 റിയാൽ വരെ മുടക്കേണ്ട അവസ്ഥയിലെത്തി. മറ്റുള്ള അരികൾക്കും വില കുത്തനെ കൂടി. ഇരുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ ക്ഷാമമാണ് […]














