ജാഗ്രത ;യു.എ.ഇയിൽ ആലിപ്പഴ വർഷവും കനത്ത മഴയും
ദുബായ് : യു.എ.ഇ ഇന്ന് കണ്ണു തുറന്നത് ആലിപ്പഴ വർഷത്തിലേക്ക്. കൂടെ ഇടിയും മിന്നലും. രാത്രി മുഴുവൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെയ്ത കനത്ത മഴയുടെ തുടർച്ചയായാണ് ആലിപ്പഴ വർഷവും ഇടിയും മിന്നലുമുണ്ടായത്. പുലർച്ചെയാണ് ആലിപ്പഴ വർഷമുണ്ടായത്. ചിലയിടങ്ങളിൽ വീണ ആലിപ്പഴങ്ങൾക്ക് ഒരു ടെന്നീസ് ബോളിനോളം വലുപ്പമുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അൽ ഐൻ, അൽ വോത്ബ മേഖല, അബുദാബിയിലെ ബനി യാസ് എന്നിവടങ്ങളിലാണ് കനത്ത മഴ പെയ്തതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) […]














