വാഹനമുള്ളവർ ശ്രദ്ധിക്കുക; സൗദിയിൽ റോഡപകടം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം വരുന്നു
ജിദ്ദ : സൗദിയിൽ എല്ലാ തരത്തിലുളള റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഏകീകൃത പ്ലാറ്റ്‌ഫോമിന് നീക്കമുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം പുതിയ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്താനാകും. ഇതിനുള്ള നീക്കം ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കി വരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു. ചെറുതും വലുതുമായ മുഴുവൻ അപകടങ്ങളും ഈ പ്ലാറ്റ്‌ഫോമിലായിരിക്കും രേഖപ്പെടുത്തേണ്ടത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയുള്ള ഇൻസിഡന്റ്‌സ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽസുബൈയാണ് ഒരു ശിൽപശാലയിൽ ഇക്കാര്യം പറഞ്ഞത്. അപകടസ്ഥലത്തേക്ക് ഇൻഷുറൻസ്, പോലീസ് […]