യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും
ദുബൈ: യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. നാലുമാസം നീണ്ട പൊതുമാപ്പ് കാലത്ത് ദുബൈയിൽ മാത്രം രണ്ട് ലക്ഷേത്തിലേറെ പേർ ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്ന് അധികൃതർ പറഞ്ഞു. സെപ്റ്റംബർ ഒന്നിനാണ് യു.എ.ഇയിൽ പൊതുമാപ്പ് നിലവിൽ വന്നത്. രാജ്യത്ത് വിസാ നിയമംലംഘിച്ച് കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി യു.എ.ഇയിൽ തുടരാനും അവസരം നൽകുന്നതായിരുന്നു ഈ ആനുകൂല്യം. ദുബൈ എമിറേറ്റിൽ മാത്രം രണ്ടുലക്ഷത്തി മുപത്തിയാറായിരം പേർ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി GDRFA അധികൃതർ പറഞ്ഞു. ഇതിൽ 55,200 […]