സൗദിയിലെ അഥർ ദ്വീപ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി
ജിസാൻ : ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യയിലെ ഖോസ് അൽജആഫിറ തീരത്തിനു സമീപമുള്ള അഥർ ദ്വീപ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ജിസാൻ നഗരസഭക്ക് പദ്ധതി. റിസോർട്ടും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് പ്രവർത്തിപ്പിക്കാൻ ദ്വീപ് 25 വർഷത്തെ ലീസിന് നൽകാനുള്ള പദ്ധതി നഗരസഭ പ്രഖ്യാപിച്ചു. 3,97,13,254 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അഥർ ദ്വീപ് റിസോർട്ടും മറ്റു സൗകര്യങ്ങളും നിർമിച്ച് പ്രവർത്തിപ്പിക്കാനാണ് ലീസിന് നൽകുന്നത്. നിക്ഷേപാവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും വ്യവസായികൾക്കും പദ്ധതിയെ കുറിച്ച വിശദാംശങ്ങൾ നഗരസഭാ നിക്ഷേപ ആപ്പിൽ ലഭ്യമാണെന്ന് […]