സൗദിയിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവെയ്സ്
ദോഹ:ഖത്തര്-സൗദി സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ഖത്തര് ദേശീയ വിമാന കമ്പനിയായ ഖത്തര് എയര്വേയ്സ് സൗദി അറേബ്യയില് സാന്നിധ്യം വര്ധിപ്പിക്കുന്നു. സൗദി അറേബ്യയില് ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതി ഖത്തര് എയര്വേയ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അല് ഉല, തബൂക്ക് എന്നീ രണ്ട് പുതിയ ഗേറ്റ് വേകളുടെ സേവനങ്ങള് ആരംഭിക്കുന്നതോടൊപ്പം യാമ്പുവിലേക്കുള്ള സേവനം പുനരാരംഭിക്കാനും തീരുമാനിച്ചതായി അധികൃതര് അറിയിച്ചു. ഈ മാസം 29 മുതല് ഖത്തര് എയര്വേയ്സ് അല് ഉലയിലേക്കും തുടര്ന്ന് 2023 ഡിസംബര് 6ന് യാമ്പുവിലേക്കും 2023 ഡിസംബര് […]