വികസന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങി യമൻ
റിയാദ് : യെമനിൽ വികസന പദ്ധതികൾ നടപ്പാക്കാൻ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാമും യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും ധാരണാപത്രം ഒപ്പുവെച്ചു. റിയാദിൽ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം അസിസ്റ്റന്റ് സൂപ്പർവൈസർ ജനറൽ എൻജിനീയർ ഹസൻ അൽഅത്താസും യെമനിലെ യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം റെസിഡന്റ് പ്രതിനിധി സൈന അലി അഹ്മദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യെമനിൽ സംയുക്തമായി വികസന പദ്ധതികൾ നടപ്പാക്കാനും പരിചയസമ്പത്ത് പരസ്പരം കൈമാറാനും […]