പ്രവാസി യാത്രക്കാർ ചതിക്കുഴികളിൽ വീഴുന്നു
ജിദ്ദ-വിമാന സര്വീസുകള് സെര്ച്ച് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വിവിധ ട്രാവല് ആപ്പുകളും വെബ് സൈറ്റുകളും ഉപയോഗിക്കുന്ന പ്രവാസികള് ചതിയില് കുടുങ്ങുന്ന സംഭവങ്ങള് വര്ധിക്കുന്നു. നാട്ടിലേക്കും മറ്റും ഏറ്റവും കുറഞ്ഞ് നിരക്ക് ലഭ്യമാക്കാന് ധാരാളം ട്രാവല് ആപ്പുകളും വെബ് സൈറ്റുകളുമാണ് രംഗത്തുള്ളത്.ഇത്തരം ട്രാവല് ആപ്പുകള് കാണിച്ചു തരുന്ന ട്രാവല് വെബ്സൈറ്റുകള് വാഗ്ദാനം ചെയ്യുന്ന ചീപ്പസ്റ്റ് ഫെയറില് വിശ്വസിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകള് ഉപയോഗിച്ച് വാങ്ങുന്നവരാണ് ചതിയില് പെടുന്നത്. റിട്ടേണ് ടിക്കറ്റ് അടക്കം കണ്ഫേം ചെയ്തുവെന്ന് അറിയിച്ച് മുഴുവന് […]