യു.എൻ റിലീഫ് ഏജൻസിക്കെതിരായ ആരോപണം; നിരീക്ഷിക്കുന്നതായി സൗദി
ജിദ്ദ : യു.എൻ റിലീഫ് ആന്റ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിയിലെ ഏതാനും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും ഇതുസംബന്ധിച്ചുള്ള രാജ്യാന്തര പ്രതികരണങ്ങളും സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തെളിവുകൾ സഹിതം വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പരിശോധനയും അന്വേഷണ നടപടികളും ശക്തിപ്പെടുത്തണം. യു.എൻ റിലീഫ് ആന്റ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഉദ്യോഗസ്ഥർ വലിയ ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. ഗാസയിൽ റിലീഫ് കേന്ദ്രങ്ങൾക്കു നേരെ ഇസ്രായിൽ നടത്തുന്ന […]