ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കാൻ മക്കയിൽ മൊബൈൽ ലബോറട്ടറികൾ
മക്ക:ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും തത്സമയം പരിശോധിക്കാൻ മക്ക നഗരസഭ മൊബൈൽ ലബോറട്ടറികൾ ആരംഭിച്ചു. മക്ക നഗരസഭക്കു കീഴിൽ മക്കയിൽ നിന്ന് അകലെയുള്ള മദ്‌റക, അസ്ഫാൻ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിക്കാനാണ് മൊബൈൽ ഫുഡ് ലബോറട്ടറികൾ ആരംഭിച്ചിരിക്കുന്നത്.