യെമനിലെ അമേരിക്കന്‍ ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ
ജിദ്ദ : യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചെങ്കടലിലെ സൈനിക ഓപ്പറേഷനുകളും യെമനിലെ ഏതാനും കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളും സൗദി അറേബ്യ കടുത്ത ആശങ്കയോടെ നിരീക്ഷിച്ചുവരികയാണെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ചെങ്കടല്‍ പ്രദേശത്തെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കണം. ചെങ്കടലിലെ സ്വതന്ത്ര സമുദ്ര ഗതാഗതം അന്താരാഷ്ട്ര ആവശ്യമാണ്. ചെങ്കടലില്‍ സമുദ്ര ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന്റെ മുഴുവന്‍ താല്പര്യങ്ങള്ക്കും ഹാനികരമാണ്. മേഖല സാക്ഷ്യം വഹിക്കുന്ന സംഭവവികാസങ്ങളുടെ […]