പുതുതായി നാല് സന്ദർശക വിസകൾ പ്രഖ്യാപിച്ച് യു.എ.ഇ; വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ
ദുബൈ– വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട് പുതുക്കിയ വിസ നിയമങ്ങളിലെ […]














