ഖത്തറില്‍ പണപ്പെരുപ്പം 1.59 ശതമാനമായി ഉയര്‍ന്നു
ദോഹ : ഡിസംബറില്‍ ഖത്തറില്‍ പണപ്പെരുപ്പം 1.59 ശതമാനമായി ഉയര്‍ന്നതായി പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. നവംബറില്‍ പണപ്പെരുപ്പം 1.29 ശതമാനമായിരുന്നു. വിനോദ, സാംസ്‌കാരിക ഗ്രൂപ്പില്‍ നിരക്കുകള്‍ 9.74 ശതമാനവും ഭക്ഷ്യ, പാനീയ ഗ്രൂപ്പില്‍ നിരക്കുകള്‍ 1.14 ശതമാനവും ഗതാഗത വിഭാഗത്തില്‍ നിരക്കുകള്‍ 0.75 ശതമാനവും മറ്റു ചരക്ക്, സേവന ഗ്രൂപ്പില്‍ നിരക്കുകള്‍ 0.22 ശതമാനവും തോതില്‍ ഉയര്‍ന്നതാണ് നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയത്.വിദ്യാഭ്യാസ മേഖലയില്‍ നിരക്കുകള്‍ 0.26 ശതമാനവും പാര്‍പ്പിട, ജല, […]