മക്ക – മക്കയിലും പുണ്യസ്ഥലങ്ങളിലും വിനോദ സഞ്ചാരികളുടെ യാത്രക്ക് വർഷം മുഴുവൻ മശാഇർ മെട്രോയും ഹജ്, ഉംറ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ട്രാൻസ്‌പോർട്ടേഷൻ കമ്പനികൾക്കു കീഴിലെ ബസുകളും പ്രയോജനപ്പെടുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നിർദേശിച്ചു. ഇതിലൂടെ പ്രതിവർഷം കോടിക്കണക്കിന് റിയാലിന്റെ വരുമാനം ലഭിക്കും. ഹജിനിടെ എണ്ണപ്പെട്ട ദിവസങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിനു പകരം വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഉംറ സീസണിൽ മശാഇർ മെട്രോ പ്രവർത്തിപ്പിക്കണം. ഇതിലൂടെ 2,640 സൗദി യുവതീയുവാക്കൾക്ക് സ്ഥിരം തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിയിലെ ബിസിനസ് […]