നിയമലംഘനം ജിദ്ദയിൽ 345 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു
ജിദ്ദ – നിയമ ലംഘനങ്ങള്‍ക്ക് 345 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ 16 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന 18,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ സെപ്റ്റംബറില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 10,584 സ്ഥാപനങ്ങളിലും 8,072 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധനകള്‍ നടത്തിയതെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ നിയമപാലന തോത് ഉയര്‍ത്താനും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും നഗരവാസികള്‍ക്കും […]