റെഡ് സീ ഡെസ്റ്റിനേഷൻ സന്ദർശകർക്കായി തുറന്നു
ജിദ്ദ:സൗദിയിൽ പുതുതായി വികസിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ റെഡ് സീ ഡെസ്റ്റിനേഷൻ ഉദ്ഘാടനം ചെയ്തതായും ലോകമെമ്പാടുമുള്ള സന്ദർശകരെ ഇവിടെ സ്വീകരിക്കാൻ തുടങ്ങിയതായും റെഡ് സീ ഇന്റർനാഷണൽ കമ്പനി അറിയിച്ചു. വിനോദ സഞ്ചാര മേഖലയിലെ മുൻനിര കേന്ദ്രമാണ് റെഡ് സീ ഡെസ്റ്റിനേഷൻ. സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് 28,000 ചതുരശ്ര കിലോമീറ്ററിലേറെ വിസ്തീർണമുള്ള പ്രദേശത്ത് ഇത് വ്യാപിച്ചു കിടക്കുന്നു. 90 ലധികം ദ്വീപുകളും മനോഹരമായ പർവതങ്ങളും നിഷ്‌ക്രിയ അഗ്നിപർവതങ്ങളും മരുഭൂമിയിലെ മണൽക്കാടുകളും നിരവധി പ്രധാന […]