അബഹയുടെ തിളക്കം കൂട്ടാൻ പുതിയ വിമാനത്താവളവുമായി സൗദി; മാസ്റ്റർ പ്ലാൻ പുറത്തിറക്കി
അബഹ : സൗദി അറേബ്യയിലെ പ്രധാന തിലകക്കുറികളിൽ ഒന്നെന്നോണം അബഹയിൽ അത്യാധുനിക രൂപകൽപനയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. പുതിയ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. അസീർ മേഖലയുടെ പൈതൃകവുമായി പൊരുത്തപ്പെടുന്ന വാസ്തുവിദ്യാ ഐഡന്റിറ്റിയോടെയാണ് പുതിയ വിമാനത്താവളം നിർമിക്കുക. പുതിയ എയർപോർട്ടിന്റെ ടെർമിനലിന് 65,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടാകും. നിലവിലെ അബഹ വിമാനത്താവള ടെർമിനലിന് 10,500 ചതുരശ്രമീറ്റർ വിസ്തൃതിയാണുള്ളത്. പുതിയ വിമാനത്താവളത്തിൽ എയറോബ്രിഡ്ജുകളും യാത്രാ നടപടികൾ എളുപ്പത്തിൽ സ്വയം പൂർത്തിയാക്കാൻ […]