സൗദിയിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബലിപെരുന്നാൾ അവധി ദുൽഹിജ്ജ എട്ടു മുതൽ
ജിദ്ദ – ബാങ്കുകള്‍ക്കും പെയ്‌മെന്റ് കമ്പനികള്‍ക്കും ദുല്‍ഹജ് ഏഴ് വ്യാഴാഴ്ച പ്രവൃത്തി ദിവസം അവസാനിച്ച ശേഷം ബലിപെരുന്നാള്‍ അവധി ആരംഭിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ബലിപെരുന്നാള്‍ അവധി അവസാനിച്ച് ദുല്‍ഹജ് 17 ന് ഞായറാഴ്ച മുതല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര ബാങ്ക് പറഞ്ഞു.














