സൗദിയിൽ യൂറോപ്യൻ കമ്പനികളുടെ നിക്ഷേപം വർദ്ധിക്കുന്നു.
റിയാദ് : 1300 ലേറെ യൂറോപ്യൻ കമ്പനികൾ സൗദിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദി, യൂറോപ്യൻ യൂനിയൻ നിക്ഷേപ ഫോറം റിയാദിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി. സൗദി അറേബ്യയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തമ്മുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 80 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയിൽ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ നടത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ ശക്തമായ വളർച്ച […]