ലീപിൽ ആദ്യ ദിനം ഒപ്പുവെച്ചത് 15 ബില്ല്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ; സൗദിയിലെ ഏറ്റവും വലിയ ഐടി മേളയാണ് ലീപ്
റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഐടി മേളയായ ലീപിൽ ആദ്യ ദിനം ഒപ്പുവെച്ചത് പതിനഞ്ച് ബില്ല്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലെ ഇലക്ട്രോണിക്സ് കമ്പിനായിയ അലാത്തും ആഗോള കമ്പനിയായ ലെനോവോയും തമ്മിലാണ് ആദ്യ കരാർ. 2 ബില്യൺ ഡോളർ മൂല്യം വരുന്ന ഫാക്ടറി കമ്പനി റിയാദിൽ സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും വലിയ എ.ഐ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ ഗ്രോക്ക് 1.5 ബില്യൺ ഡോളറിനും കരാറിൽ ഒപ്പിട്ടു. ഡാറ്റാബ്രിക്സ് 300 മില്യൺ ഡോളർ […]