അസീര്‍ പ്രവിശ്യയിൽ ഇടിമിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു
അബഹ – അസീര്‍ പ്രവിശ്യയിലെ രിജാല്‍ അല്‍മഇല്‍ ഇടിമിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു. ഗ്രാമത്തിലുണ്ടായ കനത്ത മഴക്കിടെയാണ് ആടുകള്‍ക്ക് ഇടിമിന്നലേറ്റത്. മഴക്കിടെ മരത്തിനു താഴെ കൂട്ടത്തോടെ നില്‍ക്കുന്നതിനിടെ ആടുകള്‍ക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. തന്റെ 72 ആടുകളും ചത്തതെന്നും ഇനിയൊരു ആടു പോലും ബാക്കിയില്ലെന്നും ഉടമയായ സൗദി പൗരന്‍ മുഹമ്മദ് അല്‍ഗമൂര്‍ പറഞ്ഞു. സംഭവത്തിൽ ഏറെ വിഷമത്തിലാണ് മുഹമ്മദ് അല്‍ഗമൂര്‍.














