യുഎഇയിലെ വിദ്യാർഥികൾക്ക് ‘ഗൂഗിൾ ജെമിനി പ്രോ’ ഒരു വർഷത്തേക്ക് സൗജന്യം
ദുബൈ– യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സേവനം ‘ഗൂഗിൾ ജെമിനി പ്രോ’ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. യുഎഇ സർക്കാരും ഗൂഗിളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് സംരംഭം ആരംഭിച്ചത്. വിദ്യാർഥികൾക്ക് വാക്കുകൾ, ചിത്രം, വീഡിയോ എന്നിവ സൃഷ്ടിക്കാനും ഗവേഷണം നടത്താനും ജോലികൾ ക്രമീകരിക്കാനും സംവിധാനം സഹായിക്കും. 18 വയസ്സിനു മുകളിലുള്ള സർവകലാശാല വിദ്യാർഥികൾക്ക് ഡിസംബർ ഒമ്പതിന് മുമ്പ് തങ്ങളുടെ വ്യക്തിഗത ഇമെയിൽ വിലാസം ഉപയോഗിച്ച് 12 മാസത്തേക്കുള്ള രജിസ്‌ട്രേഷൻ നടത്താം. ദേശീയ പ്രതിഭകളെയും സമൂഹത്തെയും എഐ […]














