മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും സൗദി കായികമന്ത്രി
റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി. അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ […]